കെ.എസ്.ആർ.ആർ.ഡി.എ ജില്ലാ നേതൃത്വ ക്യാമ്പ്

Thursday 18 September 2025 1:28 AM IST

ആലപ്പുഴ: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ) ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ നേതൃത്വ ക്യാമ്പ് സംഘടിപ്പിക്കും. ഒക്ടോബർ അ‌ഞ്ചിന് കുട്ടനാട് താലൂക്കിൽ നടക്കുന്ന ക്യാമ്പിൽ പൊതുവിതരണത്തെ സംബന്ധിച്ച സെമിനാർ നടക്കും. ഉദ്യോഗസ്ഥർ, സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. ആലോചനായോഗത്തിൽ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. എൻ. ഷിജീർ, ഉദയ കുമാർ ഷേണായ്, എ.എൻ. എബ്രഹാം, കെ.എസ്. ആസിഫ്, കെ.ആർ, ബൈജു, ജോർജ് ജോസഫ്, എ. നവാസ്, തോമസ് അഗസ്റ്റിൻ, ബാബു തോമസ് തുടങ്ങിയവർ സംസാരിച്ചു.