ജവഹർ ബാലഭവനിൽ വിദ്യാരംഭം
Thursday 18 September 2025 1:33 AM IST
തിരുവനന്തപുരം : കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ വിജയദശമി ദിവസമായ ഒക്ടോബർ 2ന് രാവിലെ ഒൻപതിന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടക്കും.കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കാൻ താത്പര്യമുള്ള രക്ഷാകർത്താക്കൾ ബാലഭവൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.സംഗീതം,നൃത്തം, ചിത്രരചന,എയ്രോ മോഡലിംഗ് തുടങ്ങി ബാലഭവൻ ക്ലാസുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള 20 ൽപ്പരം വിഷയങ്ങളിലും വിദ്യാരംഭം ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471- 2316477,8490774386.