'പ്ലാസ്റ്റിക് ' പള്ളിയോടം
Thursday 18 September 2025 1:33 AM IST
തിരുവനന്തപുരം: പ്ളാസ്റ്രിക് കുപ്പികളാൽ തീർത്തതാണെന്ന് പറയുകയേയില്ല. കണ്ടാലൊരു അസൽ പള്ളിയോടം. പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് നിർമ്മിച്ച ഈ ഭീമൻ നിർമ്മിതി കാഴ്ചക്കാരുടെ ശ്രദ്ധയാകർഷിക്കുന്നു. പത്തടി ഉയരവും 24 അടി വീതിയുമുള്ള ഈ പ്ളാസ്റ്റിക് പള്ളിയോടം ശാസ്തമംഗലം ഗവൺമെന്റ് എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ കരവിരുതിൽ തീർത്തതാണ്. 4500 പ്ലാസ്റ്റിക് കുപ്പികൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനമായ റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിലായിരുന്നു പള്ളിയോടത്തിന്റെ നിർമ്മാണം. പരിസ്ഥിതി സൗഹൃദ സന്ദേശത്തോടെയാണ് ഇതൊരുക്കിയിരിക്കുന്നത്.