പാലസ്തീൻ ഐക്യദാർഢ്യ റാലി
Thursday 18 September 2025 1:34 AM IST
തിരുവനന്തപുരം: പാലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ.എൻ.എൽ ജില്ലാ കമ്മിറ്റി റാലി നടത്തി.പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു.പാർട്ടി സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം.എൽ.എ തുടർന്ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എസ്.എം.ബഷീർ അദ്ധ്യക്ഷനായി. കെ.ടി.ജലീൽ എം.എൽ.എ,ആർ.ജെ.ഡി നേതാവ് സുനിൽ ഖാൻ,ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.മാഹിൻ,ജില്ലാ നേതാക്കളായ സഫറുള്ള ഖാൻ,യൂസഫ് ബീമാപള്ളി,സലീം നെടുമങ്ങാട്,അഷ്റഫ് കല്ലാട്ട് മുക്ക്,അഡ്വ.കബീർ പേട്ട,നിസാർ വള്ളക്കടവ്,സമദ് നേമം,അബ്ദുൽ സത്താർ,മാഹീൻ പരുത്തിക്കുഴി,കബീർ മാണിക്യവിളാകം,ഷംനാദ് വിഴിഞ്ഞം,റാഫി പോങ്ങുംമൂട്,ഷിംല സലീം,അബ്ദുൽ റഹ്മാൻ ബീമാപള്ളി,സുധീർ വിഴിഞ്ഞം തുടങ്ങിയവർ പങ്കെടുത്തു.