ടി.എം.ജേക്കബ് ജന്മദിനാഘോഷം
Thursday 18 September 2025 1:35 AM IST
കോവളം: നിയമസഭ സാമാജികനും കേരള കോൺഗ്രസ് ജേക്കബ് പാർട്ടി നേതാവും മുൻമന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ 75-ാം ജന്മദിനാഘോഷം പാർട്ടി ജില്ലാകമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ നടന്നു.ഛായാച്ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.സംസ്ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ.കെ.വേലപ്പൻനായർ അദ്ധ്യക്ഷനായിരുന്നു.പേട്ട ജയകുമാർ,എസ്.മഹേശ്വർ, വിളവൂർക്കൽ രാജേന്ദ്രൻ, വിജയമോഹനൻപിള്ള,രഞ്ജിത്ത് പാച്ചല്ലൂർ,അജയ് നന്ദൻകോട്,
ഉജൈനിശശിധരൻ നായർ,ജെയിംസ്,അയൂബ്ഖാൻ,പദ്മകുമാർ,ഷാജി ലാൽ,അനിൽ ആനയറ,രാജേന്ദ്രൻ നായർ,എസ്.മധുരാജശേഖരൻനായർ,വേണു കോട്ടൂർ,ഫസിൽ,ശ്രീജ,താര,ശോഭ,വിനോദ്, ലീനാലാലി,ഗായത്രി,സൂസൻ,അനീഷ്,അനിൽകുമാർ, നാസറുദിൻ തുടങ്ങിയവർ പങ്കെടുത്തു. ജന്മദിനത്തോടനുബന്ധിച്ച് നിർദ്ധനരായ രോഗികൾക്ക് ചികിത്സാ ധനസഹായവും നൽകി.