കപ്പലപകടം: അന്വേേഷണം നിലച്ചു

Thursday 18 September 2025 1:38 AM IST

ആലപ്പുഴ: എം.എസ്.സി, എൽസ 3 കപ്പലപകടത്തെപ്പറ്റിയുള്ള അന്വേഷണവും കപ്പലും കണ്ടെയ്നറുകളും നീക്കം ചെയ്യുവാനുള്ള നീക്കവും നിലച്ചിരിക്കുകയാണെന്ന് അഖില കേരള മത്സ്യ തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) ജില്ലാ നേതൃയോഗം കുറ്റപ്പെടുത്തി. യോഗം ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ:ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബി കളത്തിൽ , വി.കെ.ഗംഗാധരൻ , കെ. തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു. ആർ.മോഹനെ ജില്ലാ പ്രസിഡന്റായും കെ.ആർ. തങ്കജിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.