വായനാമുറി ശിലാസ്ഥാപനം
Thursday 18 September 2025 1:40 AM IST
ആലപ്പുഴ: തലവടി മാണത്താറ എസ്.ഡി.വി.എസ് ഗ്രന്ഥശാലയിൽ പുതുതായി നിർമ്മിക്കുന്ന വായനാമുറിയുടെ ശിലാസ്ഥാപനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി നിർവഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക നിലവാരത്തിലുള്ള വായനാമുറി നിർമ്മിക്കുന്നത്. ജില്ലാ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, പഞ്ചായത്ത് അംഗം കല മധു, ഗ്രന്ഥശാല പ്രസിഡന്റ് ബി.രമേശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.