ബൊഗൈൻവില്ല റോഡ് ഉദ്ഘാടനം
Thursday 18 September 2025 12:43 AM IST
ആലപ്പുഴ: നഗരസഭ വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച തുമ്പോളി വാർഡിലെ ബൊഗൈൻവില്ല, റീഫോമിംഗ് വായനശാല റോഡുകൾ തുറന്നു കൊടുത്തു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ആർ.പ്രേം മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ ഡോ.ലിന്റ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനിത, കൗൺസിലർ ഹെലൻ ഫെർണാണ്ടസ്, പി.ജെ. ആന്റണി, പ്രദീപ് കുമാർ, യേശുദാസ്, ബേബിച്ചൻ, കരോൾ വോയ്റ്റിഗ എന്നിവർ പ്രസംഗിച്ചു.