റെയിൽവേയിൽ സ്വച്ഛതാ ഹി സേവ
Thursday 18 September 2025 1:58 AM IST
തിരുവനന്തപുരം: റെയിൽവേ ഡിവിഷനിൽ രണ്ടാഴ്ചത്തെ 'സ്വച്ഛതാ ഹി സേവാ' പരിപാടികൾക്ക് തുടക്കമായി.സെൻട്രൽ സ്റ്റേഷനിൽ നടന്ന ചടങ്ങ് ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ ഉദ്ഘാടനം ചെയ്തു.ഒക്ടോബർ 2വരെ ഡിവിഷനിലെ വിവിധ മേഖലകളിൽ ശ്രമദാനങ്ങളും വൃത്തിയാക്കലും ഹരിത പ്രവർത്തന ബോധവത്കരണങ്ങളും നടക്കും.പരിപാടിയുടെ ഭാഗമായി യൂണിവേഴ്സിറ്റി കോളേജിലെ എൻ.എസ്.എസ് വിദ്യർത്ഥികളുടെ നേതൃത്വത്തിൽ തെരുവുനാടകം,മണക്കാട് കാർത്തിക സ്കൂളിലെ വിദ്യാർത്ഥികളുടെ ബോധവത്കരണ റാലി എന്നിവയും നടന്നു.