ജി.എസ്.ടി പരിഷ്കരണം: സംസ്ഥാനത്തിന് 9000 കോടിയുടെ നഷ്ടം

Thursday 18 September 2025 1:36 AM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പരിഷ്കരിച്ച ജി.എസ്.ടി നിരക്കുകൾ നിലവിൽ വന്നതോടെ, സംസ്ഥാനത്തിന് പ്രതിവർഷം 8000-9000 കോടി രൂപയുടെ റവന്യൂ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കിയതായി ‌ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു.

ചരക്കിനത്തിൽ മാത്രം 6300 കോടി രൂപയുടെ നഷ്ടമാണ് എസ്റ്റിമേറ്റ് ചെയ്തിരിക്കുന്നത്. ഇതു കണക്കിലെടുത്ത് 16- ാം ധനകാര്യ കമ്മീഷനിൽ സംസ്ഥാന സർക്കാർ ഒരു സപ്ലിമെന്ററി മെമ്മോറാണ്ടം നൽകിയിട്ടുണ്ട്. ഇതോടൊപ്പം യു.എസിന്റെ താരിഫ് വർധന സംസ്ഥാനത്തെ കയറ്റുമതി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിലയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

 വി​ല​ക്ക​യ​റ്റം​ ​പി​ടി​ച്ചു നി​റു​ത്തി​:​ ​ധ​ന​മ​ന്ത്രി

വി​ല​ക്ക​യ​റ്റം​ ​പി​ടി​ച്ചു​നി​റു​ത്തു​ന്ന​തി​ന് ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ളാ​യ​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ,​ ​സ​പ്ലൈ​കോ,​ ​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡ്,​ ​പ്ര​ത്യേ​ക​ ​ഫെ​യ​റു​ക​ൾ​ ​എ​ന്നി​വ​ ​വ​ഴി​ ​ഫ​ല​പ്ര​ദ​മാ​യ​ ​ഇ​ട​പെ​ട​ൽ​ ​സ​ർ​ക്കാ​ർ​ ​ന​ട​ത്തി​വ​രു​ന്നു​വെ​ന്ന് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ൽ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ന​ട​പ്പു​ ​സാ​മ്പ​ത്തി​ക​വ​ർ​ഷം​ ​ഇ​തു​വ​രെ​ ​വി​പ​ണി​ ​ഇ​ട​പെ​ട​ലി​നു​വേ​ണ്ടി​ 273.8​ ​കോ​ടി​ ​സ​പ്ലൈ​കോ​ ​വ​ഴി​ ​മാ​ത്രം​ ​ചെ​ല​വ​ഴി​ച്ചു.

സെ​ൻ​ട്ര​ൽ​ ​സ്റ്റാ​റ്റി​സ്റ്റി​ക് ​ഓ​ഫീ​സി​ന്റെ​ ​റി​പ്പോ​ർ​ട്ട് ​പ്ര​കാ​രം​ ​രാ​ജ്യ​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​റീ​ട്ടെ​യി​ൽ​ ​പ​ണ​പ്പെ​രു​പ്പ​മു​ള്ള​ ​സം​സ്ഥാ​നം​ ​കേ​ര​ള​മാ​ണെ​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​സ്വ​ർ​ണ​വും​ ​വെ​ള്ളി​യും​ ​ഉ​ൾ​പ്പെ​ടു​ന്ന​വ​യു​ടെ​ ​ഉ​പ​ഭോ​ഗ​വും​ ​പ​ണ​പ്പെ​രു​പ്പം​ ​ക​ണ​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഭ​ക്ഷ​ണ​ ​പാ​നീ​യ​ങ്ങ​ൾ​ ​അ​ട​ക്ക​മു​ള്ള​വ​യു​ടെ​ ​ഉ​പ​ഭോ​ഗ​വും​ ​വ​ർ​ദ്ധി​ച്ച​താ​ണ് ​പ​ണ​പ്പെ​രു​പ്പ​മു​യ​രാ​ൻ​ ​പ്ര​ധാ​ന​കാ​ര​ണം.

കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ന​ട​പ്പു​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തെ​ ​വാ​യ്പാ​ ​ആ​സ്തി​ 10,000​ ​കോ​ടി​യാ​യി​ ​ഉ​യ​ർ​ത്തും.​ ​ക​ഴി​ഞ്ഞ​ ​മാ​ർ​ച്ച് 31​വ​രെ​ 8012​ ​കോ​ടി​യാ​യി​രു​ന്നു.​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ലെ​ ​സം​രം​ഭ​ക​ർ​ക്ക് 6​%​ ​പ​ലി​ശ​ ​നി​ര​ക്കി​ൽ​ 10​ ​കോ​ടി​വ​രെ​ ​വാ​യ്പ,​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​സം​രം​ഭ​ക​ ​വി​ക​സ​ന​ ​പ​ദ്ധ​തി​യി​ൽ​ ​ര​ണ്ടു​കോ​ടി​ ​വ​രെ​ 5​%​ ​നി​ര​ക്കി​ൽ​ ​വാ​യ്പ​ ​തു​ട​ങ്ങി​യ​വ​ ​കെ.​എ​ഫ്.​സി​യു​ടെ​ ​ആ​ക​ർ​ഷ​ക​ ​പ​ദ്ധ​തി​ക​ളാ​ണ്.