ജോസ് ചിറമ്മലിന്റെ ഓർമ്മദിനം
Thursday 18 September 2025 12:00 AM IST
തൃശൂർ: നാടകപ്രതിഭ ജോസ് ചിറമ്മലിന്റെ പത്തൊമ്പതാം ഓർമ്മദിനം സംഗീത നാടക അക്കാഡമിയിലെ ജോസ് ചിറമ്മൽ സ്‌ക്വയറിൽ നടന്നു. മലയാള നാടകവേദിയിൽ നാടകാവതരണങ്ങളുടെ നവവസന്തം ആരംഭിക്കുന്നത് ജോസ് ചിറമ്മലിന്റെ വരവോടെയാണെന്ന് സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. ജോസ് ചിറമ്മൽ സ്മാരക സമിതി പ്രസിഡന്റ് ജയരാജ് വാരിയർ അദ്ധ്യക്ഷനായി. നാടകസംവിധായകൻ എം.ആർ. ബാലചന്ദ്രൻ, സംവിധായകൻ എം. വിനോദ്, നടന്മാരായ നന്ദകിഷോർ, സൂർജിത്, കെ.സരേഷ്, ടി.വി. ബാലകൃഷ്ണൻ, സി.ആർ.രാജൻ, ജയചന്ദ്രൻ, കെ.ബി. ഹരി, ജോസ് പി റാഫെൽ, സതീഷ് മായന്നൂർ,ശില്പി രാജൻ, സഞ്ജു മാധവ്, ആന്റണി കൊള്ളന്നൂർ, സുരേഷ് ബാബു,ജോസ് ചിറമ്മൽ, സതീഷ് വേലൂർ എന്നിവർ സംസാരിച്ചു.