രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
Thursday 18 September 2025 12:00 AM IST
അന്തിക്കാട്: പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റും തൃശൂർ ഐ.എം.എയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുനിത ജയരാജ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി.വി.രാജു, പ്രോഗ്രാം ഓഫീസർ ഡോ.സ്മിത കുമാർ, സ്റ്റാഫ് സെക്രട്ടറി പി.കെ.രാജരാജൻ, റോവർ സ്‌കൗട്ട് ലീഡർ കെ.വി.വിപിൻ,ടീന ഡേവിസ്, വി.കെ.പ്രദീപ് കുമാർ, ടി.കെ. പീതാംബരൻ എന്നിവർ പ്രസംഗിച്ചു. രക്തദാന ക്യാമ്പിന് എൻ.എസ്.എസ് ലീഡർമാരായ പി.എ. നിരഞ്ജന, എ.എസ്. അഭിനവ്, ദേവനന്ദ കെ. രതീഷ്,പി.എസ്.കൃഷ്ണാനന്ദ് എന്നിവർ നേതൃത്വം നൽകി. ക്യാമ്പിൽ 100 ഓളം പേർ രക്തം ദാനം ചെയ്തു.