വി.ഡി.സതീശൻ ധിക്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി

Thursday 18 September 2025 1:49 AM IST

കുമ്പനാട് (പത്തനംതിട്ട) : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ധിക്കാരിയായ നേതാവാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം തിരുവല്ല, കോഴഞ്ചേരി യൂണിയൻ ശാഖാ നേതൃത്വസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ കണ്ട രാഷ്ട്രീയക്കാരിൽ പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കുന്ന ഏകവ്യക്തി വി.ഡി. സതീശനാണ്. ചരിത്രകാരൻമാർപോലും നമ്മുടെ പൂർവികർ ചെയ്ത കാര്യങ്ങൾ വിസ്മരിക്കുകയാണ്. ഈഴവരെ കേരള രാഷ്ട്രീയത്തിൽ വളരാൻ അനുവദിക്കില്ല. സി. കേശവനും ആർ. ശങ്കറും കെ.ആർ ഗൗരിയമ്മയുമെല്ലാം അങ്ങനെ പുറത്താക്കപ്പെട്ടവരാണ്. പിണറായി വിജയൻ മാത്രമാണ് വളർന്നുവന്നത്. അദ്ദേഹത്തെയും ചെത്തുകാരന്റെ മകനെന്ന് പറഞ്ഞ് അധിക്ഷേപിച്ചു. മൂന്നാംതവണയും ഭരണം പിടിക്കുമെന്നായപ്പോൾ വീണ്ടും പിണറായി വിജയനെ ആക്രമിക്കുകയാണ്.

മുസ്ലീം ലീഗും എസ്.എൻ.ഡി.പിയോഗവും ഒരുപോലെ പിന്നാക്ക വിഭാഗമെന്ന് പറഞ്ഞ് സമരം ചെയ്തിരുന്നവരാണ്. ഒടുവിൽ ഭരണം കിട്ടിയപ്പോൾ മുസ്ലീം ലീഗിന് പ്രത്യേക റിക്രൂട്ട്മെന്റ് ലഭിച്ചു.

 അ​യ്യ​പ്പ​സം​ഗ​മ​ത്തെ എ​തി​ർ​ക്കേ​ണ്ട​തി​ല്ല​

കോ​ഴ​ഞ്ചേ​രി​:​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​സം​ഗ​മം​ ​എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​ത​ല്ലെ​ന്ന് ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വെ​ള്ളാ​പ്പ​ള്ളി​ ​ന​ടേ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ഷ്ട​മി​ല്ലാ​ത്ത​ച്ചി​ ​തൊ​ട്ട​തെ​ല്ലാം​ ​കു​റ്റം​ ​എ​ന്ന​ ​രീ​തി​യി​ലാ​ണ് ​ചി​ല​ർ​ ​സം​ഗ​മ​ത്തെ​ ​എ​തി​ർ​ക്കു​ന്ന​ത്.​ ​അ​യ്യ​പ്പ​ന്റെ​ ​പ്ര​സ​ക്തി​ ​ലോ​ക​മെ​ങ്ങും​ ​വ്യാ​പി​പ്പി​ക്കാ​ൻ​ ​വേ​ണ്ടി​ ​ദേ​വ​സ്വം​ ​ബോ​ർ​ഡും​ ​സ​ർ​ക്കാ​രും​ ​സം​യു​ക്ത​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ൽ​ ​അ​യ്യ​പ്പ​ഭ​ക്ത​ന്മാ​ർ​ ​സ​ഹ​ക​രി​ക്കു​ക​യും​ ​സ​ഹാ​യി​ക്കു​ക​യും​ ​വേ​ണം.​ ​മു​മ്പ് ​ഇ​തേ​സ​ർ​ക്കാ​ർ​ ​മു​സ്ലീ​ങ്ങ​ളെ​ ​സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​വി​മ​ർ​ശി​ച്ചി​ല്ല​ല്ലോ.​ ​ശ​ബ​രി​മ​ല​ ​ക​ർ​മ്മ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പ​ന്ത​ള​ത്ത് ​അ​യ്യ​പ്പ​സം​ഗ​മ​വും​ ​ന​ട​ക്ക​ട്ടെ​ .​ത​ന്നെ​ ​ആ​രും​ ​അ​തി​ലേ​ക്ക് ​ക്ഷ​ണി​ച്ചി​ട്ടി​ല്ല.​ ​ക്ഷ​ണി​ച്ചാ​ലും​ ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.