ബി.ജെ.പി ഉപവാസ സമരം

Thursday 18 September 2025 12:00 AM IST

കൊടുങ്ങല്ലൂർ: ഭൂരഹിത - ഭവനരഹിത പട്ടികജാതിക്കാരുടെ പേരിൽ എൽ.ഡി.എഫ് നടത്തിയ ഭൂമി കുംഭകോണത്തിനെതിരെ ബി.ജെ.പി ഉപവാസ സമരം നടത്തി. വടക്കേനടയിൽ നടന്ന സമരം ബി.ജെ.പി ജില്ലാ പ്രഭാരി അഡ്വ. എം.ഐ.വിനോദ് ഉദ്ഘാടനം ചെയ്തു. ലോകമലേശ്വരം ഏരിയാ പ്രസിഡന്റ് പരമേശ്വരൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ആർ. ജിതേഷ്, ജനറൽ സെക്രട്ടറിമാരായ ടി.ജെ. ജെമി, ഐ.എസ്. മനോജ്, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് രശ്മി ബാബു, മണ്ഡലം സെക്രട്ടറി ധന്യ ഷൈൻ, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്. ജീവൻ തുടങ്ങിയവർ സംസാരിച്ചു. ഉപവാസ സമരത്തിന്റെ സമാപനം ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു.