വനവെണ്മ സ്‌കൂൾ യൂണിറ്റ്
Wednesday 17 September 2025 11:52 PM IST
തൃശൂർ: കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടി കൾച്ചർ മിഷനും രാഷ്ട്രീയ കൃഷി വികാസ് യോജന കൂൺ ഗ്രാമം പദ്ധതിയുടെ ഭാഗമായി പീച്ചി ജി.എച്ച്.എസ്.എസിൽ വനവെണ്മ സ്‌കൂൾ യൂണിറ്റ് ആരംഭിച്ചു. ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഇ. ഹംസ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ.വി. സജു വിശിഷ്ടാതിഥിയായി. ഒല്ലൂക്കര ബ്ലോക്ക് അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ വി.എം രമ്യ , ജി.എച്ച്.എസ്.എസ് പീച്ചി പ്രിൻസിപ്പൽ എ. ഗിരീശൻ, എ.എസ്. സൂര്യ, പഞ്ചായത്ത് അംഗം ബാബു തോമസ്, പീച്ചി ജി.എച്ച്.എസ്.എസ് പ്രധാനാദ്ധ്യാപിക രേഖ രവീന്ദ്രൻ, ലിജമോൾ, അജിത്കുമാർ, കണ്ണാറ കൂൺ ഉത്പാദന യൂണിറ്റ് റിസോഴ്‌സ് പേഴ്‌സൺ മഹേഷ് തുടങ്ങിയവർ സംസാരിച്ചു..