പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം
Thursday 18 September 2025 12:00 AM IST
തൃശൂർ : ബി.ജെ.പിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷിച്ചു. സേവാ പ്രവർത്തനങ്ങൾ, രക്തദാനം, മധുര പലഹാര വിതരണം തുടങ്ങി പരിപാടികളോടെയായിരുന്നു ആഘോഷം. വിവിധ പരിപാടികളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി, ജസ്റ്റിൻ ജേക്കബ്ബ്, എ.നാഗേഷ്, സുരേന്ദ്രൻ ഐനിക്കുന്നത്ത്,ബിജോയ് തോമസ് പി.കെ. ബാബു, പൂർണിമ സുരേഷ്, ശീതൾ രാജ , സത്യലക്ഷ്മി, പ്രിയ അനിൽ, വിൻഷി അരുൺ കുമാർ എന്നിവർ പങ്കെടുത്തു. യുവമോർച്ച സിറ്റി ജില്ലയുടെ നേതൃത്വത്തിൽ മിഷൻ മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. മനു പള്ളത്ത് അദ്ധ്യക്ഷനായി. സുധീഷ് മേനോൻ പറമ്പിൽ, രഘു നാഥ്.സി.മേനോൻ, രാഹുൽ നന്തിക്കര,കൃഷ്ണദത്ത്,അഞ്ജലി എന്നിവർ പങ്കെടുത്തു.