സൗമ്യ മുഖം, വിനയം... നിറ പുഞ്ചിരിയോടെ ഇടയൻ മടങ്ങി

Wednesday 17 September 2025 11:54 PM IST

തൃശൂർ: എല്ലാം ദൈവം തന്നതാണ്, തിരിച്ചെടുക്കുന്നതുവരെ ദൈവത്തെ സ്തുതിക്കാനുള്ളതാണു ജീവിതം' എന്നതായിരുന്നു അവസാന കാലം വരെയും മാർ ജേക്കബ് തൂങ്കുഴിയുടെ വാക്കുകൾ. ജീവിതം സദാ പുഞ്ചിരിയോടെ ജീവിച്ചു തീർത്ത ഇടയശ്രേഷ്ഠൻ ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴി വിട പറഞ്ഞതോടെ നഷ്ടമായത് വിശ്രമ ജീവിതം പോലും കർമനിരതനായ വ്യക്തിയെയാണ്. പ്രായം 94 എത്തിയിട്ടും കാണാൻ വരുന്നവരെ സ്‌നേഹത്തോടെ സ്വീകരിക്കും. ആശുപത്രിയിലാകുന്നതുവരെ താമസിച്ചിരുന്ന കാച്ചേരിയിലെ മഡോണ മൈനർ സെമിനാരിയിൽ കാണാൻ നിരവധി ആളുകളെത്തിയിരുന്നു.

ശുശ്രൂഷയിൽ 52 വർഷം

മെത്രാൻ എന്ന നിലയിൽ 52 വർഷത്തെ ശുശ്രൂഷ. തൃശൂർ ആർച്ചുബിഷപ്പായി പത്തു വർഷവും മാനന്തവാടി, താമരശേരി രൂപതകളിൽ മെത്രാനായി 24 വർഷവും സേവനമനുഷ്ഠിച്ചു. ചങ്ങനാശേരി രൂപതയ്ക്കുവേണ്ടി 1947 ൽ വൈദിക പരിശീലനം തുടങ്ങി. റോമിലായിരുന്നു ദൈവശാസ്ത്ര പഠനം. ഇതിനിടെ മലബാറിലെ തിരുവമ്പാടിയിലേക്കു കുടിയേറി. തലശേരി രൂപതയ്ക്കുവേണ്ടി 1956 ഡിസംബർ 22 നു റോമിലാണ് പൗരോഹിത്യം സ്വീകരിച്ചത്. അവിടെത്തന്നെ സഭാനിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടി. ന്യൂയോർക്കിലെ ഫോർഡാം യൂണിവേഴ്‌സിറ്റിയിൽനിന്ന് ഇംഗ്ലീഷ് ബിരുദവും നേടി. തലശേരി രൂപതയുടെ പ്രഥമ പിതാവായ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, തലശേരി രൂപതയുടെ ചാൻസലർ, മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ സേവനം ചെയ്തു. തലശേരി രൂപതയുടെ വയനാട്, കർണാടക ഭാഗങ്ങൾ ഉൾപെടുത്തി മാനന്തവാടി രൂപത 1973 ൽ സ്ഥാപിതമായപ്പോൾ മേയ് ഒന്നിനു കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ മെത്രാനായി അഭിഷേകം ചെയ്തു. 1995 ൽ താമരശേരി രൂപതയുടെ മെത്രാനായി. 1996 ഡിസംബർ 18 നാണ് തൃശൂർ ആർച്ച്ബിഷപ്പായി നിയമിതനായത്. 1997 ഫെബ്രുവരി 15 ന് തൃശൂരിലെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു.

ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, നഴ്‌സിംഗ് കോളേജ്, ജ്യോതി എൻജിനിയറിംഗ് കോളേജ്, മുള്ളൂർക്കരയിലെ മഹാ ജൂബിലി ബി.എഡ് കോളേജ്, മുളയത്തെ മേരിമാതാ മേജർ സെമിനാരി, പെരിങ്ങണ്ടൂരിൽ എയ്ഡ്‌സ് രോഗികളെ സംരക്ഷിക്കുന്ന മാർ കുണ്ടുകുളം മെമ്മോറിയൽ റിസേർച്ച് ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ (ഗ്രേയ്‌സ് ഹോം), കുരിയച്ചിറയിൽ സെന്റ് ജോസഫ്‌സ് ടി.ടി.ഐ എന്നിവ സ്ഥാപിക്കാൻ നേതൃത്വം നൽകി.

യാത്രയോട് ഇഷ്ടം

മൂന്നു വർഷം മുമ്പ്് വരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വിദേശത്തും വൈദികർക്കും അത്മായർക്കുമെല്ലാം ധ്യാനം നയിക്കാൻ മുന്നിട്ടിറങ്ങി. വയനാട്ടിലെ മലനിരകളിലൂടെ മോട്ടോർ സൈക്കിളും കാറും ഓടിച്ചു കയറിയിറങ്ങി രാപകലില്ലാതെ ശുശ്രൂഷ ചെയ്ത 'സഞ്ചാരിയായ പിതാവി'ന് യാത്രയോടു മടുപ്പുണ്ടായിരുന്നില്ല.

അ​നു​ശേോ​ച​നം

സ​മൂ​ഹ​ത്തി​നും​ ​സ​ഭ​യ്ക്കും​ ​വി​ശ്വാ​സി​ക​ൾ​ക്കും​ ​വേ​ണ്ടി​ ​അ​ർ​പ്പ​ണ​ ​ബോ​ധ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ച്ച​ ​ആ​ത്മീ​യ​ ​നേ​താ​വാ​ണ് ​മാ​ർ​ ​ജേ​ക്ക​ബ് ​തൂ​ങ്കു​ഴി​ .​ ​തൃ​ശൂ​ർ​ ​അ​തി​രൂ​പ​ത​യി​ൽ​ ​ഒ​രു​ ​പ​തി​റ്റാ​ണ്ട് ​മെ​ത്ര​പ്പോ​ലീ​ത്ത​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​ ​അ​ദ്ദേ​ഹം​ ​സ​ഭ​യു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​പു​രോ​ഗ​തി​ക്ക് ​വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു (​ ​സ​ണ്ണി​ ​ജോ​സ​ഫ്,​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ്)

അ​നു​ശോ​ച​നം

ദീ​പ്ത​വും​ ​സൗ​മ്യ​വു​മാ​യ​ ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​ ​മാ​ർ​ ​ജേ​ക്ക​ബ് ​തൂ​ങ്കു​ഴി​യു​ടേ​ത്.​ ​ആ​ർ​ക്കും​ ​ഏ​ത് ​സ​മ​യ​ത്തും​ ​സ​മീ​പി​ക്കാ​വു​ന്ന​ ​സ​ഭാ​ ​നേ​താ​വാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​ കെ.​വി.​അ​ബ്ദു​ൾ​ ​ഖാ​ദർ ജി​ല്ലാ​ ​സെ​ക്ര​ട്ട​റി സി.​പി.​എം

ക്രൈ​സ്ത​വ​സ​ഭ​യി​ലും​ ​സ​മൂ​ഹ​ത്തി​ലും​ ​മാ​ർ​ ​ജേ​ക്ക​ബ് ​തൂ​ങ്കു​ഴി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ശൈ​ലി​ ​എ​ക്കാ​ല​വും​ ​മാ​ർ​ഗ്ഗ​ദീ​പ​മാ​യി​രി​ക്കും.​ ​ആ​ത്മീ​യ​ ​ചി​ന്ത​യെ​ ​മ​നു​ഷ്യ​രാ​ശി​യു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നാ​യി​ ​മാ​ർ​ ​തൂ​ങ്കു​ഴി​ ​പാ​ക​പ്പെ​ടു​ത്തി.​ ​ ര​മേ​ശ് ​ചെ​ന്നി​ത്തല കെ.​പി.​സി.​സി​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ്

സാ​മൂ​ഹി​ക​ ​മാ​റ്റ​ങ്ങ​ൾ​ക്ക് ​സാ​ഹോ​ദ​ര്യ​ത്തി​നും​ ​മ​തേ​ത​ര​ത്വ​ത്തി​നു​മു​ള്ള​ ​പ​ങ്ക് ​തി​രി​ച്ച​റി​ഞ്ഞ് ​വി​ശ്വാ​സി​ക​ളെ​ ​ഉ​ദ്‌​ബോ​ധി​പ്പി​ച്ച​ ​വ​ലി​യ​ ​മാ​ർ​ഗ​ദ​ർ​ശി​യാ​ണ് ​തൂ​ങ്കു​ഴി.​ ​ക​ത്തോ​ലി​ക്ക​ ​സ​ഭ​യും​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പാ​ർ​ട്ടി​യും​ ​സ​ഹ​ക​രി​ച്ച് ​പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന​ ​ആ​ഹ്വാ​നം​ ​പു​തി​യ​ ​കാ​ല​ഘ​ട്ട​ത്തി​ലും​ ​പ്ര​സ​ക്ത​മാ​ണ്. ​ ​കെ.​രാ​ജൻ മ​ന്ത്രി

എ​ല്ലാ​വ​രോ​ടും​ ​സൗ​മ്യ​മാ​യ​ ​പെ​രു​മാ​റ്റ​ത്തി​ന് ​ഉ​ട​മ​യാ​യി​രു​ന്നു​ ​മാ​ർ​ ​ജേ​ക്ക​ബ്ബ് ​തൂ​ങ്കു​ഴി.​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പം​ ​നി​ല​കൊ​ണ്ട​ ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റേ​ത്.​ ​എ.​നാ​ഗേ​ഷ് ബി.​ജെ.​പി​ ​മേ​ഖ​ല​ ​പ്ര​സി​ഡ​ന്റ്

ക്രൈ​സ്ത​വ​ ​മൂ​ല്യ​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ​സാ​മൂ​ഹ്യ​നീ​തി​ക്കും​ ​മ​നു​ഷ്യ​പു​രോ​ഗ​തി​ക്കു​മാ​യി​ ​നി​ല​കൊ​ണ്ട​ ​ശ്രേ​ഷ്ഠ​ജീ​വി​തം​ ​ന​യി​ച്ച​ ​മ​നു​ഷ്യ​സ്‌​നേ​ഹി​യാ​യി​രു​ന്നു.​

​കെ.​ജി.​ശി​വാ​ന​ന്ദൻ ജി​ല്ലാ​ ​സെ​ക്ര​ട്ട​റി സി.​പി.ഐ

തൃ​ശൂ​രി​ലെ​ത്തി​യ​ ​കാ​ലം​ ​മു​ത​ൽ​ ​നാ​ടി​ന്റെ​ ​ആ​ത്മീ​യ​പ്ര​കാ​ശ​മാ​യി​ ​എ​ല്ലാ​വ​രു​ടെ​യും​ ​മ​നം​ ​ക​വ​ർ​ന്ന​ ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു.​ ​ദൈ​വി​ക​ത​ ​തു​ളു​മ്പു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വാ​ക്കു​ക​ൾ​ ​സ​മൂ​ഹ​ത്തി​ന് ​പ്ര​തി​ബ​ന്ധ​ങ്ങ​ളെ​ ​അ​തി​ജീ​വി​ക്കാ​നു​ള്ള​ ​ക​രു​ത്താ​യി​രു​ന്നു.​ ​ അ​ഡ്വ.​ജോ​സ​ഫ് ​ടാ​ജ​റ്റ് ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ്.

മാ​ർ​ ​ജേ​ക്ക​ബ്ബ് ​തൂ​ങ്കു​ഴി​ ​തി​രു​മേ​നി​യു​ടെ​ ​ഹൃ​ദ്യ​മാ​യ​ ​പെ​രു​മാ​റ്റം​ ​ആ​രെ​യും​ ​ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്.​ ​ത​ന്റെ​ ​അ​ടു​ത്തു​വ​രു​ന്ന​വ​രെ​ ​വ​ള​രെ​യ​ധി​കം​ ​സ്‌​നേ​ഹ​ത്തോ​ടെ​യും​ ​പ​രി​ഗ​ണ​ന​യോ​ടെ​യു​മാ​ണ് ​സ്വീ​ക​രി​ക്കു​ന്ന​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വി​യോ​ഗം​ ​അ​തീ​വ​ ​ദു​:​ഖ​ക​ര​മാ​ണ്.​

​സു​രേ​ഷ് ​ഗോ​പി കേ​ന്ദ്ര​മ​ന്ത്രി

സൗ​മ്യ​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യും​ ​ആ​ത്മീ​യ​തേ​ജ​സി​ലൂ​ടെ​യും​ ​വി​ശ്വാ​സി​ക​ളു​ടെ​ ​മ​നം​ ​ക​വ​ർ​ന്ന​ ​മാ​ർ​ ​ജേ​ക്ക​ബ് ​തൂ​ങ്കു​ഴി​ ​വ്യ​ക്തി​പ​ര​മാ​യും​ ​പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു.​ ​സ​ഭാ​വി​ശ്വാ​സി​ക​ളു​ടെ​യും​ ​പി​താ​വി​ന്റെ​ ​പ്രി​യ​പ്പെ​ട്ട​വ​രു​ടെ​യും​ ​ദുഃ​ഖ​ത്തി​ൽ​ ​പ​ങ്കു​ചേ​രു​ന്നു.​ ​

ഡോ.​ആ​ർ.​ബി​ന്ദു മ​ന്ത്രി​ .