16കാരന് പ്രകൃതി വിരുദ്ധ പീഡനം; ഒരാൾ കൂടി അറസ്റ്റിൽ
കാസർകോട് : ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോറോത്ത് സ്വദേശിയായ അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളി സി.ഗിരീഷിനെയാണ്(50) പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചന്തേരയിൽ രജിസ്റ്റർ ചെയ്ത കേസ് പ്രതിയുടെ വാസസ്ഥലം കോറോത്ത് ആയതിനാൽ പയ്യന്നൂർ പൊലീസിന് കൈമാറിയിരുന്നു. ബേക്കൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശി വി.കെ സൈനുദ്ദീൻ(52), വെള്ളച്ചാൽ സ്വദേശി സുകേഷ്(30), പന്തൽ ജീവനക്കാരൻ തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30), വൾവക്കാട്ടെ കുഞ്ഞഹമ്മദ് ഹാജി (55), ചന്തേരയിലെ ടി. കെ.അഫ്സൽ (23), ചീമേനിയിലെ ഷിജിത്ത്(36), പടന്നക്കാട്ടെ റംസാൻ(64),ചീമേനിയിലെ നാരായണൻ (60),പിലിക്കോട്ടെ ചിത്രരാജ്(48) എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
സംഭവത്തിൽ ഉൾപ്പെട്ട വടക്കുമ്പാട് സ്വദേശി സിറാജുദീൻ (46) ഇപ്പോഴും ഒളിവിലാണ്. ഇയാൾ കീഴടങ്ങുമെന്ന് വിവരമുണ്ടായിരുന്നു. ഇയാൾ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും വിവരമുണ്ട്.