ട്രംപ് യു.കെയിൽ
Thursday 18 September 2025 7:23 AM IST
ലണ്ടൻ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും ഇന്നലെ യു.കെയിലെത്തി. വിൻഡ്‌സർ കാസിലിലെത്തിയ ട്രംപുമായി ചാൾസ് മൂന്നാമൻ രാജാവ് കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമറുമായി ട്രംപ് ചർച്ച നടത്തും. ഇതിനിടെ, ട്രംപിന്റെ സന്ദർശനത്തിനെതിരെ ലണ്ടനിലും മറ്റും പ്രതിഷേധങ്ങളും അരങ്ങേറി.