യുവതിയെ ചെങ്കൽ ക്വാറിയിൽ മരിച്ചനിലയിൽ കണ്ടെത്തി; കഴുത്തിൽ മുറിവേറ്റ പാട്; ഭർത്താവ് കസ്റ്റഡിയിൽ

Thursday 18 September 2025 12:38 PM IST

പാലക്കാട്: യുവതിയെ ചെങ്കൽ ക്വാറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. വാക്കടപ്പുറം അച്ചീരി വീട്ടിൽ യുഗേഷിന്റെ ഭാര്യ അഞ്ജു മോളാണ് (23) മരിച്ചത്. യുവതിയുടെ സമീപമുള്ള എളമ്പുലാശ്ശേരിയിലെ ചെങ്കൽ ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ജുവിന്റെ കഴുത്തിൽ മുറിവേറ്റ പാടുകളുണ്ട്. കുടുംബ വഴക്കിനിടെ ഭർത്താവ് യുഗേഷ് കഴുത്തിൽപ്പിടിച്ച് തള്ളിയപ്പോൾ ക്വാറിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.