നക്ഷത്രം ഇതാണോ? നിങ്ങളുടെ ജീവിതത്തിൽ നിർണായക മാറ്റം സംഭവിക്കാൻ പോകുന്നു, ശ്രദ്ധയോടെ മുന്നോട്ട് പോവുക
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail
2025 സെപ്റ്റംബർ - 19 - കന്നി - 3 - വെള്ളിയാഴ്ച. ( പുലർന്ന ശേഷം - 7 മണി - 5 - മിനിറ്റ് - 16 - സെക്കൻഡ് വരെ ആയില്യം നക്ഷത്രം ശേഷം മകം നക്ഷത്രം )
അശ്വതി: കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും, ദാമ്പത്യ ജീവിതം സമാധാന പൂർണമാകും. അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാന്‍ സാധിക്കും. ജന്മനാട്ടിലേക്ക് സ്‌ഥാനമാറ്റം.
ഭരണി: സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കും. പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും. സന്താനങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കും. ധനസമൃദ്ധി.
കാര്‍ത്തിക: സംസ്‌കാര സമ്പന്നമായി പെരുമാറും, നൂതന പദ്ധതികൾ ആസൂത്രണം ചെയ്യും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങള്‍ നടക്കും.
രോഹിണി: തൊഴിലിൽ അഭിവൃദ്ധിയും ധനപ്രാപ്തിയും. ഭൂമിയിടപാടുകൾ, പ്രത്യേകാഭിലാഷങ്ങള്‍ നടപ്പിലാകും, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും.
മകയിരം: ശത്രുക്കൾ കൂടുതൽ ശക്തരാകും, അമിതമായ ആവേശം എല്ലാകാര്യത്തിലും കാണിക്കും, മനോദുഃഖം. അയല്‍ക്കാരുമായി കലഹം, ഏതുകാര്യവും ദീര്‍ഘ ദൃഷ്‌ടിയോടെ ചെയ്യുക.
തിരുവാതിര: ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും. ദാമ്പത്യ സുഖക്കുറവ്, പ്രവര്‍ത്തനരംഗത്ത് വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും.
പുണര്‍തം: സംസാരം വളരെ നിയന്ത്രിക്കണം, വലിയ പ്രതീക്ഷവച്ചു ചെയ്തപലതും നഷ്ടത്തിൽ കലാശിക്കും, പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്‌മത പാലിക്കുക. രോഗസാദ്ധ്യത.
പൂയം: ഔദ്യോഗികമായി ദൂരയാത്രകൾ, ആഗ്രഹസാഫല്യം, വിനോദ യാത്രകൾ നടത്തും, കഴിവ് പ്രദര്‍ശിപ്പിക്കാന്‍ അവസരം, രാഷ്‌ട്രീയ രംഗത്തുള്ളവര്‍ക്കും, കലാ രംഗത്തുള്ളവര്‍ക്കും ധനസമൃദ്ധി.
ആയില്യം: ധനസമ്പാദനത്തിന് മികവ് കാണിക്കും, കലാപരമായ കാര്യങ്ങിളിൽ അതിയായ താൽപ്പര്യം, ആത്മവിശ്വാസം വളരും. ദീര്‍ഘദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യും, ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും.
മകം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. കുടുംബത്തിൽ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം. കര്‍മ്മരംഗത്ത് നൂതനസംരംഭങ്ങള്‍ക്ക് തുടക്കം, സന്തോഷകരമായ അനുഭവങ്ങള്‍.
പൂരം: ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവൃത്തികൾ വിജയത്തിലെത്തും. ഗൃഹത്തില്‍ സന്തുഷ്‌ടിയും സ്വസ്ഥതയും, ജീവിതപങ്കാളിയുടെ ആവശ്യങ്ങള്‍ പരിഗണിക്കും.
ഉത്രം: സഹായ സഹകരണങ്ങൾ ലഭിക്കും. അധികാരികളുടെ പ്രോത്സാഹനവും ലഭിക്കും, ഗുണാനുഭങ്ങൾ, വ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെ നേട്ടം, സര്‍വാഭീഷ്‌ടസിദ്ധി.
അത്തം: ബിസിനസിൽ നിന്നും മികച്ച നേട്ടം. സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിർവാദങ്ങൾ ലഭിക്കും, രോഗശാന്തി, ഇഷ്ട ഭക്ഷണ ലഭ്യത, ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ഒരു അപൂര്‍വ ആത്മബന്ധം ലഭിക്കും.
ചിത്തിര: വിദേശത്ത് നിന്നും അശുഭ വാർത്തകൾ ശ്രവിക്കും. വിദ്യാതടസം, ദാമ്പത്യ സുഖക്കുറവ്. നൂതന സംരംഭങ്ങള്‍ക്ക് തടസങ്ങൾ, ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കണം.
ചോതി: നിർബന്ധബുദ്ധി കാണിക്കും, പണത്തിന് ബുദ്ധിമുട്ടുണ്ടാകും. തൊഴിലിൽ ഉന്നതി, വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും. യാത്രയില്‍ വളരെ കരുതല്‍ വേണം.
വിശാഖം: യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും,കാര്യങ്ങള്‍ വളരെ പ്രതികൂലമാകും, ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുക. തൊഴില്‍ രംഗത്ത് അപ്രതീക്ഷിത തടസങ്ങള്‍.
അനിഴം: ദാമ്പത്യത്തിൽ പുത്തനുണർവ്, കാര്യങ്ങൾ അനുകൂലമാകും, പ്രയത്‌നം സഫലമാകും. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങും. സര്‍വ ഐശ്വര്യങ്ങളും ലഭിക്കും.
കേട്ട: ദുർവാശിയും ദുരഭിമാനവും കാരണം കുടുബസമാധാനം നഷ്ടപ്പെടുത്തും, മുന്‍കോപം ഉപേക്ഷിക്കുക. ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങള്‍ക്ക് വഴിയൊരുക്കും.
മൂലം: എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും. കുടുംബത്തില്‍ സ്വസ്ഥത കുറവ്, പലവിധത്തിലുള്ള വിവാദങ്ങള്‍. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക.
പൂരാടം: വിവാദങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം, അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകൾ. കുടുംബത്തില്‍ പലവിധ അസ്വസ്‌ഥതകള്‍ ഉണ്ടാകും, എല്ലാ കാര്യത്തിലും പരാജയസാദ്ധ്യത.
ഉത്രാടം: തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും. വിഷയാസക്തി കാരണം ധനനഷ്ടം. സന്മാർഗത്തിൽ നിന്നും വ്യതിചലിക്കാൻ പ്രേരണ. നിസാരമായി കരുതുന്ന കാര്യങ്ങള്‍ വല്ലാതെ കുഴക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.
തിരുവോണം: ദേവാലയ ദര്‍ശന യോഗം, ദൈവീക ചിന്ത, സ്ത്രീകള്‍ക്ക് നല്ലസമയം, യാത്രകള്‍ ഗുണകരമാകും. മനസുഖം, തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് അത് സാധിക്കും, ഗൃഹത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
അവിട്ടം: തൊഴിലില്‍ നിന്നും നേട്ടങ്ങള്‍, അന്യരെ സഹായിക്കാനുള്ള മനസുണ്ടാകും, സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും, കുടുംബത്തില്‍ ശാന്തിയും സമാധാനവും.
ചതയം: വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, ഉദ്യോഗസ്ഥർക്ക് ജോലിയിൽ അനുകൂലമായ മാറ്റം. സര്‍വ്വ വിഘ്‌നങ്ങളും അകലും, വിദേശനിര്‍മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും.
പൂരുരുട്ടാതി: ബാദ്ധ്യതകള്‍ക്ക് ശമനം. ആഗ്രസാഫല്ല്യം നേടും, പ്രശംസയും അംഗീകാരവും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍. യാത്രയില്‍ ധനേട്ടം, ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കും.
ഉതൃട്ടാതി: സ്ത്രീസുഖം ലഭിക്കും. കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും, ആരോഗ്യനില തൃപ്തികരം, അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ ഉണ്ടാകും, ഉത്തരവാദിത്തങ്ങള്‍ അന്യരെ ഏല്‍പ്പിക്കുന്നത് നന്നല്ല.
രേവതി: സന്താനങ്ങള്‍ക്ക് പേരും പെരുമയും, ഉപരിപഠനത്തിന് അനുകൂലമായ സമയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും. സ്‌ത്രീകള്‍ മൂലം ഗുണാനുഭവങ്ങള്‍.