രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയും,​ ഗർഭഛിദ്രം നടത്തിയ യുവതിയുമായി സംസാരിച്ചു

Thursday 18 September 2025 8:00 PM IST

തിരുവനന്തപുരം : പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിലെ അന്വേഷണസംഘത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി. ഇരയുമായി ഉദ്യോഗസ്ഥ ഫോണിൽ സംസാരിച്ചതായാണ് വിവരം.

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരെ നേരിട്ട് പരാതി നൽകിയിട്ടില്ല. മൂന്നാം കക്ഷികളുടെ മൊഴിയാണ് ഇപ്പോൾ നിലവിലുളളത്. പരാതിയുമായി ബന്ധപ്പെട്ട് യുവതിയെ അന്വേഷണ ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ ബന്ധപ്പെട്ടെങ്കിലും രാഹുലിനെതിരെ മൊഴി നൽകാനോ പരാതി നൽകാനോ യുവതി തയ്യാറായിരുന്നില്ല. ഈ അവസരത്തിലാണ് ഐ.പി.എസ് ഉദ്യോഗസ്ഥയെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.