പോഷൻ മാസാചാരണത്തിന് തുടക്കം
Thursday 18 September 2025 8:31 PM IST
കണ്ണൂർ: വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ എട്ടാമത് പോഷൻ മാസാചാരണപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ബാലഗോപാലൻ നിർവഹിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സജീഷ് അദ്ധ്യക്ഷത വഹിച്ചു.ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദാമോദരൻ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ മജീദ്, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.അനീഷ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.ഷീബ, ജില്ലാ വനിത ശിശു വികസന ഓഫീസർ ദേന ഭരതൻ, ജില്ലാതല ഐ.സി ഡി.എസ് സെൽ സീനിയർ സൂപ്രണ്ട് അമർനാഥ, എടക്കാട് ശിശു വികസന പദ്ധതി ഓഫീസർ നിഷ, സി എ ബിന്ദു എന്നിവർ പങ്കെടുത്തു. തുടർന്ന് പോഷകാഹാര പ്രദർശന മേളയും പോഷൻ റാലിയും നടന്നു.