ഷെയ്ൻ നിഗത്തിന്റെ ബൾട്ടി 26ന്, ഹാൽ 10ന്
ഷെയ്ൻ നിഗം നായകനായി മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ബൾട്ടി സെപ്തംബർ 26ന് റിലീസ് ചെയ്യും. ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാൽ ഒക്ടോബർ 10ലേക്ക് റിലീസ് നീട്ടി. ഇന്ന് റിലീസ് ചെയ്യാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. വീര സംവിധാനം ചെയ്ത ഹാൽ സംഗീതപ്രാധാന്യം ആണ്. വൈദ്യ സാക്ഷി നായികയായി എത്തുന്നു. നവാഗതനായ ഉണ്ണിശിവലിംഗം രചനയും സംവിധാനവും നിർവഹിക്കുന്ന ബൾട്ടിയിൽ തെന്നിന്ത്യൻ താരം പ്രീതി അസ്രാനി ആണ് നായിക.തമിഴ് താരങ്ങളായ ശാന്തനു ഭാഗ്യരാജ്, ശെൽവരാഘവൻ എന്നിവരോടൊപ്പം പൂർണിമ ഇന്ദ്രജിത്ത് സംവിധായകൻ അൽത്താഫ് സലിം തുടങ്ങിയവർ നിർണായക വേഷത്തിൽ എത്തുന്നു.
ഷെയ്ൻ നിഗത്തിന്റെ 25-ാമത്തെ ചിത്രമായ ബർട്ടിയിൽ വേറിട്ട ലുക്കിലാണ് എത്തുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ ചേർന്നാണ് നിർമ്മാണം.
ഷെയ്ൻ നിഗമിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളായാണ് ഇരു സിനിമകളും നിർമ്മിക്കുന്നത്. വൻ താരനിരയിലാണ് ഹാൽ ഒരുങ്ങുന്നത്. നിഷാദ് കോയ രചന നിർവഹിക്കുന്നു. ജെവിജെ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ. ഒ ആതിര ദിൽജിത്ത്