'സ്ഥലം മാറ്റിയിതന് പിന്നിൽ ഡീൽ'
Friday 19 September 2025 12:16 AM IST
തൃശൂർ: സിറ്റി സബ് ഡിവിഷൻ എ.സി.പിയെ സ്ഥലം മാറ്റിയത് സി.പി.എം, ബി.ജെ.പി ഡീൽ വ്യക്തമാക്കുന്നതായി ടി.എൻ.പ്രതാപൻ. സുരേഷ് ഗോപി വോട്ടർപ്പട്ടികയിൽ ക്രമക്കേട് നടത്തിയത് അന്വേഷിക്കുന്ന എ.സി.പി സലീഷ് എസ്.ശങ്കറിനെ തിടുക്കപ്പെട്ടാണ് സ്ഥലം മാറ്റിയത്. പൂരത്തിനിടെ സുരേഷ് ഗോപി ആംബുലൻസിൽ എത്തിയത് നിയമവിരുദ്ധമാണെന്ന പരാതിയിൽ കേസെടുത്ത ഉദ്യോഗസ്ഥനാണ് സലീഷ്. സുരേഷ് ഗോപിക്കെതിരേ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകണമെന്ന ഹർജി ഓൺലൈനായി ഫയൽ ചെയ്തതിനു തൊട്ടുപിന്നാലെയാണ് സ്ഥലംമാറ്റമെന്നും ടി.എൻ.പ്രതാപൻ ആരോപിച്ചു. അനിൽ അക്കര, അഡ്വ. എം.ആർ.മൗനിഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.