ഗാന സന്ധ്യ സംഘടിപ്പിക്കും
Friday 19 September 2025 12:18 AM IST
തൃശൂർ: ഗീതം സംഗീതത്തിന്റെ നേതൃത്വത്തിൽ സംഗീത സംവിധായകൻ ഔസേപ്പച്ചന് സപ്തതി ആശംസകൾ അർപ്പിച്ച് ഞായറാഴ്ച ഷിബു ചക്രവർത്തി - ഔസേപ്പച്ചൻ ഗാന സന്ധ്യ 'ചക്കരമാവിൻ കൊമ്പത്ത്' തൃശൂർ റീജിയണൽ തീയറ്ററിൽ സംഘടിപ്പിക്കും. ഗാന രചനയിൽ 40 വർഷം പൂർത്തിയാക്കിയ ഷിബു ചക്രവർത്തിയെയും ആദരിക്കും. വയലാർ ശരത്ചന്ദ്ര വർമ്മ, റഫീക്ക് അഹമ്മദ്, ഡോ. മധു വാസദേവൻ, ബി.കെ.ഹരിനാരായണൻ എന്നിവർ പങ്കെടുക്കും. ജയരാജ് വാര്യരുടെ നേതൃത്വത്തിൽ സുദീപ്കുമാർ, മൃദുല വാര്യർ, നിഖിൽ മാത്യു, എടപ്പാൾ വിശ്വനാഥ്, റീന മുരളി, ഇന്ദലേഖ വാര്യർ എന്നിവർ ചേർന്ന് ഗാനങ്ങൾ അവതരിപ്പിക്കും. ജയരാജ് വാര്യർ, മുഹമ്മദ് റഷീദ്, സകുമാരൻ ചിത്രസൗധം, കെ.സുനിൽകുമാർ, മധു ആമ്പല്ലൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.