യോഗ പരിശീലന പരിപാടി

Friday 19 September 2025 12:19 AM IST

നാട്ടിക: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2025-26 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട വനിതകൾക്കും വയോജനങ്ങൾക്കുമുള്ള യോഗ പരിശീലന പരിപാടി ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ബാബുവിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എം.ആർ.ദിനേശൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.സന്തോഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ബിന്ദു പ്രദീപ്, ശ്രീദേവി മാധവൻ,12ാം വാർഡ് മെംബർ ഐഷാബി ജബ്ബാർ, ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ടി.ആർ.ലാലു എന്നിവർ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർമാരായ വനജ, ജ്യോതിഷ, സുനിത കാർത്തികേയൻ എന്നിവരുടെ നേതൃത്വത്തിൽ ആയുർവേദ ഡിസ്‌പെൻസറിയിലാണ് യോഗ ക്ലാസുകൾ ആരംഭിച്ചത്.