ഗവ. എൻജി. കോളേജിൽ ബിരുദ്ധദാന ദിനം
Friday 19 September 2025 12:20 AM IST
തൃശൂർ: ഗവ. എൻജിനീയറിംഗ് കോളേജ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ആനുവൽ ഗ്രാജുവേഷൻ ഡേ നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉച്ചയ്ക്ക് ഒന്നിന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം മാനേജിംഗ് ഡയറക്ടർ സി.ദിനേശ് കുമാർ മുഖ്യാതിഥിയാകും. ഡയറക്ടർ ഒഫ് ടെക്‌നിക്കൽ എൻജിനീയറിംഗ് ഡോ. പി.ജയപ്രകാശ് അദ്ധ്യക്ഷനാകും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയ 630 വിദ്യാർഥികളെയാണ് അനുമോദിക്കുന്നത്. തൃശൂർ ഗവ. എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. പി.എ.സോളമൻ, ഡോ. ബി.മഞ്ജു, ഡോ. കെ.ഡി.ജോസഫ്, ഡോ. എ.കെ.മുബാറക്, ഒമർ ബാനിഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.