സമ്പൂർണ ഭരണഘടന സാക്ഷരത പ്രഖ്യാപനം

Friday 19 September 2025 12:21 AM IST

തൃശൂർ: ബ്ലോക്ക് പഞ്ചായത്തുകളിൽ രാജ്യത്തെ തന്നെ ആദ്യ സമ്പൂർണ ഭരണഘടന സാക്ഷരത നേടിയ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സാക്ഷരത പ്രഖ്യാപനം 20 ന് നടക്കും. നടവരമ്പ് മാസ് കൺവൻഷൻ സെന്ററിൽ രാവിലെ 9.30ന് മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. പട്ടികവർഗ സങ്കേതത്തിലെ ഗുണഭോക്താക്കൾക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഭൂമിയുടെ ആധാരം കൈമാറും. വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം ചെണ്ട പഠനം പൂർത്തിയാക്കിയ കലാകാരന്മാരുടെ അരങ്ങേറ്റവും നടക്കും. പടിയൂർ. പൂമംഗലം,വേളൂക്കര, പുത്തൻചിറ, വെള്ളാങ്കല്ലൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ബ്ലോക്ക് പഞ്ചായത്ത് പരിധി. പത്രസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ, പി.എം.ഹസീബ് അലി, ഖാദർ പട്ടേപ്പാടം എന്നിവർ പങ്കെടുത്തു.