ട്വൻ്റി 20 പാർട്ടി കൺവെൻഷൻ
Friday 19 September 2025 12:22 AM IST
അന്നമനട: ട്വന്റി 20 പാർട്ടിയുടെ അന്നമനട പഞ്ചായത്ത് തല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനവും പാർട്ടി ഓഫീസ് ഉദ്ഘാടനവും നടന്നു. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് കോ-ഓർഡിനേറ്റർ ജാൻസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് ബോർഡ് അംഗങ്ങളായ അഡ്വ. ചാർളി പോൾ, ബെന്നി ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ്, സേവ്യർ പോൾ, ജോയി ചോര്യേക്കര, രാജു മേലേടത്ത്, ഔസേഫച്ചൻ, സണ്ണി പള്ളിപ്പാടൻ, സീജോ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മത്സരിക്കാനാണ് ട്വന്റി 20 പാർട്ടിയുടെ തീരുമാനം.