അപേക്ഷ ക്ഷണിച്ചു

Friday 19 September 2025 2:31 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ഫൈബർ റീ ഇൻഫോഴ്സസ് പ്ലാസ്റ്റിക് പ്രോസസിംഗ് (എഫ്.ആർ.പി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ,(എൻ.സി.വി.ടി,/എസ്‌.സി.വി.ടി) ഫിറ്റിംഗ്,പ്ലാസ്റ്റിക് പ്രോസസിംഗ്,ഫൗണ്ടറി ടൂൾ ആൻഡ് ഡൈ,മെഷീണിസ്റ്റ് തുടങ്ങിയ ട്രേഡുകളിൽ ടെക്‌നിക് സ്കൂൾ സർട്ടിഫിക്കറ്റ് പാസായവർക്ക് 26 വരെ അപേക്ഷിക്കാം.20 പേർക്കാണ് പ്രവേശനം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി.ഇന്റേൺഷിപ്പ് സൗകര്യവുമുണ്ട്.ഫോൺ: 0471 2360391,9744328621,9895283025.