ചിത്രരചന,പെൻസിൽ ഡ്രോയിംഗ് മത്സരം
Friday 19 September 2025 2:37 AM IST
തിരുവനന്തപുരം:ജില്ലാ ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ യു.പി,എച്ച്.എസ്,എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്കായി ചിത്രരചന,പെൻസിൽ ഡ്രോയിംഗ് മത്സരം സംഘടിപ്പിക്കും. 27ന് രാവിലെ 9 മുതൽ പട്ടത്തുളള ക്ഷീര പരിശീലനകേന്ദ്രത്തിൽ വച്ചാണ് മത്സരം.താല്പര്യമുളളവർ 25ന് വൈകിട്ട് 5ന് മുമ്പ് jkstvm2022@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കോ 9074724613 എന്ന ഫോൺ മുഖേനയോ അപേക്ഷിക്കുക.