പത്താംക്ളാസ് വിദ്യാ‌ർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Friday 19 September 2025 1:39 AM IST

വെള്ളറട: പത്താംക്ളാസ് വിദ്യാ‌ർത്ഥിനിയെ പീഡിപ്പിച്ച കേസിൽ, മണ്ണാംകോണം അരുവോട്ടുകോണം ബെന്നി ഭവനിൽ അനീഷിനെ (21) വെള്ളറട സി.ഐ വി.പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തു.വിദ്യാർത്ഥിനി സ്കൂളിലെ കൗൺസിലറോട് ചിലകാര്യങ്ങൾ പറയാനുണ്ടെന്നും, സ്കൂളിൽ വച്ച് പറയാൻ കഴിയില്ലെന്നും പറഞ്ഞു. തുടർന്ന് കഴിഞ്ഞദിവസം ചൈൽഡ് ലൈനിൽ കുട്ടിയെ എത്തിക്കുകയായിരുന്നു. അവിടെ വച്ചാണ് പീഡനവിവരം കുട്ടിയറിയിച്ചത്. തുടർന്ന് അധികൃതർ വെള്ളറട പൊലീസിലെത്തി പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയെടുത്ത് മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയശേഷം കേസ് രജിസ്റ്റർ ചെയ്തു. തുടർന്നാണ് യുവാവിനെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.