ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം
Thursday 18 September 2025 9:45 PM IST
ഉഴവൂർ: ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്‌പെഷ്യാലിൽറ്റി ആശുപത്രിയിൽ ഇ ഹെൽത്ത് പദ്ധതി ഉദ്ഘാടനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് നിർവഹിച്ചു. യു.എച്ച്.ഐ.ഡി കാർഡ് വിതരണം ചെയ്തു. ഇതോടെ ഒ.പി ടിക്കറ്റ് കൗണ്ടർ പൂർണ്ണമായും കമ്പ്യൂട്ടർവത്ക്കരിച്ചു. രോഗികൾക്ക് ഓൺലൈനായി ഒ.പി ടിക്കറ്റെടുക്കാൻ സാധിക്കും. ഡോ.സിന്ധുമോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പി.എൻ രാമചന്ദ്രൻ, കെ.എം തങ്കച്ചൻ, ഡോ.സി.ജെ സിതാര, ബൈജു ജോൺ, ഷെറി മാത്യു, വിനോദ് പുളിക്കനിരപ്പേൽ, ഡോ.റെക്‌സൺ പോൾ, ഡോ.വിപിൻ മോഹൻ, പി. പ്രിയ, രാജേഷ് രാജൻ എന്നിവർ പങ്കെടുത്തു.