താത്കാലിക ഡ്രൈവർ ഒഴിവ്

Friday 19 September 2025 2:02 AM IST

ചേർത്തല:ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചേർത്തല കോളേജ് ഒഫ് എൻജിനിയറിംഗിൽ ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് എട്ടാം ക്ലാസ്സ് വിജയിച്ചതും, ഡ്രൈവിംഗ് ലൈസൻസ് (ഹെവി ഡ്യൂട്ടി),ബാഡ്ജും 5 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.കെ. എസ്.ആർ.ടി.സിയിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം 23ന് രാവിലെ 10 ന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.