കെ.ജി.ഒ.എ പ്രതിഷേധിച്ചു

Friday 19 September 2025 1:17 AM IST

ആലപ്പുഴ: ഗാസയിലെ കുട്ടികളെ പറ്റിയുള്ള പരാമർശത്തിൽ ഡോ.എം.ലീലാവതിക്കെതിരെ സംഘപരിവാർ നടകത്തുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ.ജി.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.കെ.ജി.ഒ.എ ജനറൽ സെക്രട്ടറി എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് റെനി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി.കെ.ഷിബു, ഡോ.സിജി സോമരാജൻ, കമ്മറ്റിയംഗം ആർ. രാജീവ്, കെ.സീന, വെനീസിയം ഭാരവാഹികളായ പി.എസ്.ശിവപ്രസാദ്,ആർ.സോമരാജൻ, രമേശ് ഗോപിനാഥ്,ജില്ലാ സെക്രട്ടറി ജെ.പ്രശാന്ത് ബാബു, കൺവീനർ എസ്.രഞ്ജിത് എന്നിവർ സംസാരിച്ചു.