കുടിവെള്ളം പാഴാകുന്നു
Friday 19 September 2025 1:22 AM IST
അമ്പലപ്പുഴ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമ്മാണ കമ്പനിയുടെ അനാസ്ഥ കാരണം പൈപ്പുകൾ പൊട്ടി നിരവധി സ്ഥലങ്ങളിൽ കുടിവെള്ളം പാഴാകുന്നു. ഇത് ദിവസങ്ങളോളം തുടർന്നിട്ടും കമ്പനി അധികൃതരും സർക്കാർ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും മൗനം തുടരുന്നത് ദുരൂഹമാണെന്ന് അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. നിരവധി തവണ അധികാരികളോട് പരാതി അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. അനാസ്ഥ തുടർന്നാൽ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് ടി.എ .ഹമീദ് അറിയിച്ചു.