പ്രതിയെ പിടികൂടിയത് സാഹസികമായി

Friday 19 September 2025 1:16 PM IST

വിഴിഞ്ഞം: കഞ്ചാവ് കച്ചവടക്കാരനെ വിഴിഞ്ഞം പൊലീസ് പിടികൂടിയത് മാവോയിസ്റ്റുകൾ സ്റ്റേഷൻ ആക്രമിച്ച പ്രദേശത്ത് നിന്നുമാണ്. പ്രതിയെ പിടികൂടിയപ്പോൾ സ്റ്റേഷനിൽ തടിച്ചുകൂടിയ നാട്ടുകാരെ പിന്തിരിപ്പിച്ചത് ഒറീസ മുനിഗുഡ സ്റ്റേഷനിലെ വനിതാ ഇൻസ്‌പെക്ടറാണ്.

പ്രതിയെ പിടികൂടാൻ സഹായമായത് ഗൂഗിൾപേയിൽ നിന്നും ലഭിച്ച നമ്പരിലൂടെയാണ്.ഓട്ടോ

ഡ്രൈവറായ പ്രതിയുടെ സഞ്ചാരം നിരീക്ഷിച്ചശേഷമാണ് വിഴിഞ്ഞം പൊലീസ് മുനിഗുഡ് നഗരത്തിൽ വച്ച് പ്രതിയെ പിടികൂടിയത്. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള സ്ഥലമായതിനാൽ പ്രതിയെ പിടികൂടി പുലർച്ചെ ട്രെയിനിൽ കയറ്റുന്നതുവരെ ഒറീസ പൊലീസ് സുരക്ഷയൊരുക്കി.