കട്ടിൽ വിതരണം 

Friday 19 September 2025 1:31 AM IST
കട്ടിൽ വിതരണം കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ഷാജി ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്ത് 2025, 26 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 60 വയസ്സ് കഴിഞ്ഞ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 20 വാർഡുകളിലായി 120 പേർക്കാണ് വിതരണം ചെയ്തത്. കുറിച്ചി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ഷാജി വിതരണം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പ്രശാന്ത് മനന്താനം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ ബിജു എസ്.മേനോൻ, വിജു പ്രസാദ്, ഷൈലജ സോമൻ, മഞ്ജു, സിന്ധു സജി, ആര്യമോൾ പി.രാജ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിനീത എന്നിവർ പങ്കെടുത്തു. വയോജന ക്ഷേമം മുൻനിർത്തി നിരവധികളായ പദ്ധതികളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്. ഈ മാസം അവസാന വാരത്തിൽ വയോജന കലോത്സവവും നടക്കും.