പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങൽ
Friday 19 September 2025 1:34 AM IST
വൈക്കം: സി.പി.ഐ പാർട്ടിമെമ്പർമാരുടെ പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങൽ തുടങ്ങി. ഫണ്ട് സമാഹരണ ക്യാമ്പിന്റെ ആദ്യഘട്ടം ചെത്തുതൊഴിലാളി യൂണിയൻ സി.കെ.വിശ്വനാഥൻ ഹാളിൽ സി.പി.ഐ ദേശീയ കൗൺസിൽ അംഗം പി.പി.സുനീർ എം.പി ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ വീടുകൾ കയറി ഫണ്ട് സമാഹരിക്കും. സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി.സെക്രട്ടറി പി. പ്രദീപ്, ജില്ലാ സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോൺ.വി.ജോസഫ്, ലീനമ്മ ഉദയകുമാർ, കൺട്രോൾ കമ്മീഷൻ അംഗം ആർ.സുശീലൻ, ടി.എൻ.രമേശൻ എന്നിവർ പ്രസംഗിച്ചു. ചിത്രവിവരണം > സിപിഐ പാർട്ടിമെമ്പർമാരുടെ പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങൽ സമ്മേളനം സിപിഐ ദേശീയ കൗൺസിൽ അംഗം പി.പി. സുനീർ എം.പി. ഉദ്ഘാടനം ചെയ്യുന്നു.