കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം

Friday 19 September 2025 1:35 AM IST

കോട്ടയം: എം.സി റോഡിൽ ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ വൈകിട്ട് എട്ടോടെ മണിപ്പുഴയിലായിരുന്നു അപകടം. ചിങ്ങവനം ഭാഗത്ത് നിന്നും എത്തിയ ബൈക്ക് എതിർ ദിശയിൽ നിന്നും എത്തിയ കാറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരന്റെ മുഖത്തിന് പരിക്കേറ്റു. ഇത് വഴി എത്തിയ ആംബുലൻസിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 മിനിറ്റോളം റോഡിന് നടുവിൽ കിടന്ന വാഹനം നാട്ടുകാർ ചേർന്നാണ് നീക്കിയത്. അപകടത്തെ തുടർന്ന്, ഗതാഗതക്കുരുക്കും ഉണ്ടായി.