ആയുഷിന്റെ ദ്വിദിന ദേശീയ ശില്പശാല
കോട്ടയം: ആയുഷ് മേഖലയിൽ വിവരസാങ്കേതിക മുന്നേറ്റം എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്പശാലയ്ക്ക് കോട്ടയം കുമരകത്ത് തുടക്കമായി. മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.ആയുഷ്ചികിത്സാ മേഖലയെ കൂടുതൽ ജനകീയമാക്കുന്നതിന് നൂതന വിവരസാങ്കേതിക വിദ്യ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ ആയുഷ് മിഷൻ കേരളയും സംസ്ഥാന ആയുഷ് വകുപ്പും കേന്ദ്ര ആയുഷ് മന്ത്രാലയവും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. 29സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേന്ദ്ര ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേച, കേന്ദ്ര ആയുഷ് മന്ത്രാലയ ജോയിൻ സെക്രട്ടറി കവിത ജെയിൻ, മന്ത്രാലയ ഉപദേശകൻ ഡോ.എ.രഘു, ഉത്തർപ്രദേശ് ആയുഷ് പ്രിൻസിപ്പൽ സെക്രട്ടറി രഞ്ജൻ കുമാർ, ആയുഷ് മന്ത്രാലയ ഡയറക്ടർ സുബോധ് കുമാർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.ഡി.സജിത് ബാബു, ഹോമിയോപതി മെഡിക്കൽ എജ്യുക്കേഷൻ കൺട്രോളിംഗ് ഓഫീസറും പ്രിൻസിപ്പലുമായ ഡോ.ടി.കെ.വിജയൻ തുടങ്ങിയവർ സംസാരിച്ചു.