ഗൾഫിൽ വൻ ശമ്പളത്തിൽ മികച്ച സ്ഥാപനങ്ങളിൽ യോഗ്യതയ്ക്കനുസരിച്ച് ജോലിനേടാൻ അവസരം, നാളെ റെഡിയായിക്കോ

Friday 19 September 2025 11:42 AM IST

കണ്ണൂർ: ഉദ്യോഗാർത്ഥികൾക്ക് ഗൾഫ് രാജ്യങ്ങളിൽ മികച്ച ശമ്പളത്തിൽ ജോലിനേടാൻ ഇപ്പോൾ അവസരം. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ നാലാമത്തെ പ്രാദേശിക ജോബ് ഫെയർ നാളെ (ശനിയാഴ്ച) എകെഎഎസ് ജിവിഎച്ച് എസ് എസിൽ നടക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 35 കമ്പനികളിലെ 180 ലധികം തസ്തികകളിലായി 800 ലധികം തൊഴിലവസരങ്ങൾ മേളയിൽ ലഭ്യമാണ്. യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ നൂറിലധികം വിദേശ തൊഴിലവസരങ്ങളും ജോബ് ഫെയറിൽ ലഭ്യമാക്കിയിട്ടുണ്ട്.

പത്താം ക്ലാസുമുതൽ ഉയർന്ന വിവിധ യോഗ്യതയുള്ളവർക്ക് അനുയോജ്യമായ നിരവധി അവസരങ്ങളാണ് ജോബ് ഫെയറിൽ ലഭ്യമാകുന്നത്. ഗ്രാഫിക് ഡിസൈനർ, വെബ് ഡെവലപ്പർ, ടെക്നിക്കൽ കോഡിനേ​റ്റർ, ഓട്ടോമൊബെൽ ടെക്നീഷ്യൻ, എച്ച് ആർ എക്സിക്യൂട്ടീവ്, വിഷ്വൽ മെർക്കൻഡൈസർ, ഓപ്പറേഷൻ എക്സിക്യൂട്ടീവ്, മൊബൈൽ ടെക്നീഷ്യൻ, സർവീസ് എൻജീനീയർ, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ടെലികോളർ, ലാബ് ടെക്നീഷ്യൻ, ജനറൽ നഴ്സിംഗ്, ഫ്രണ്ട് ഓഫീസ് അസിസ്​റ്റന്റ്, സെയിൽസ് ഓഫീസർ തുടങ്ങിയ തസ്തികകളിലാണ് അവസരങ്ങൾ. പങ്കെടുക്കാൻ താത്പര്യമുള്ളവർ https://forms.gle/hoKF4pEU2ZYALfjq5 എന്ന ലിങ്കിൽ രജിസ്​റ്റർ ചെയ്യണം. സ്‌പോട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്.

തൊഴിലന്വേഷകർക്ക് കമ്പനികളുമായി നേരിട്ട് സംവദിക്കാനും തൊഴിൽ അവസരങ്ങൾ കണ്ടെത്താനും അവസരം നൽകുന്നതാണ് ജോബ് ഫെയർ. നിരവധിപേരാണ് ഇതിലൂടെ മികച്ച തൊഴിൽ ഇതിനകം കണ്ടെത്തിയത്.