'വിവാഹം മോശം ഇൻവെസ്റ്റ്മെന്റാണെന്ന് അന്നുപറഞ്ഞു; പ്രമുഖ നിർമാതാവുമായി സാമന്ത അടുപ്പത്തിൽ'
ദക്ഷിണേന്ത്യയിൽ നിറയെ ആരാധകരുളള നടിയാണ് സാമന്ത. നടൻ നാഗചൈതന്യയുമായുളള താരത്തിന്റെ വിവാഹവും വേർപിരിയലുമെല്ലാം വാർത്തകളിൽ ഏറെ ശ്രദ്ധേയമായതാണ്. വിവാഹമോചനത്തിനുശേഷം സാമന്ത അസുഖബാധിതയായതും പിന്നീടുളള അതിജീവനും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് സാമന്തയുടെ ജീവിതത്തിലെ പുതിയ വിശേഷങ്ങളുടെ ചില സൂചനകൾ നൽകിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'സാമന്തയെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവന്നതും മലയാളിയായ സംവിധായകൻ ഗൗതം മേനോനാണ്. യെ മായം ചെയ്സാവേ എന്ന ചിത്രത്തിലാണ് ആദ്യമായി സാമന്ത അഭിനയിച്ചത്. നാഗചൈതന്യയായിരുന്നു അതിലെ നായകൻ. ഒരു സമ്പൂർണ സിനിമാ കുടുംബമാണ് നാഗചൈതന്യയുടേത്. സാമന്ത സാധാരണ കുടുംബത്തിലെ അംഗവുമാണ്.
മായം ചെയ്സാവേയിലൂടെ സാമന്തയുടെ സിനിമാ ജീവിതം കുതിച്ചുയരുകയായിരുന്നു.ഒപ്പം പേരും പ്രശസ്തിയും പണവുമെല്ലാം കുമിഞ്ഞുകൂടി. ഇതിനിടയിൽ സാമന്ത നാഗചൈതന്യയുമായി പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. തെന്നിന്ത്യയിൽ ഏറെ ആരാധകരുണ്ടായിരുന്ന താരദമ്പതികളായിരുന്നു അവർ. എന്നാൽ കാലം കടന്നുപോയതോടെ അവരുടെ ദാമ്പത്യത്തിലും വിളളലുകളുണ്ടായി. സാമന്ത ന്യൂജെൻ സ്റ്റൈലിൽ ജീവിക്കാൻ ആഗ്രഹിക്കുന്നയാളും നാഗചൈതന്യ പരമ്പരാഗതമായി ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുമാണ്. സാമന്തയോട് സിനിമാഭിനയം നിർത്തണമെന്ന് നാഗചൈതന്യ ആവശ്യപ്പെട്ടതായി പറയപ്പെടുന്നുണ്ട്.
ചില ചിത്രങ്ങളിലും സാമന്ത ബിക്കിനി ധരിച്ച് അഭിനയിച്ചതും പുഷ്പ വണ്ണിൽ ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെട്ടതും നാഗചൈതന്യയ്ക്ക അംഗീകരിക്കാൻ സാധിച്ചില്ലെന്നാണ് ചിലർ പറയുന്നത്. നാഗചൈതന്യയെക്കുറിച്ചും പല വാർത്തകളും വന്നിരുന്നു. സാമന്തയുമായുളള വിവാഹബന്ധത്തിലിരിക്കുമ്പോൾ തന്നെ ഇപ്പോഴുളള ഭാര്യയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ഗോസിപ്പുകൾ വന്നിരുന്നു. അങ്ങനെ ഇരുവരും വേർപിരിഞ്ഞു. നാഗചൈതന്യ 2024ൽ ശോഭിതയെ വിവാഹം ചെയ്തു.
എന്നാൽ വിവാഹജീവിതത്തിന്റെ പരാജയം സാമന്തയുടെ ആരോഗ്യത്തെയും അഭിനയത്തെയും പ്രതികൂലമായി ബാധിച്ചു. ആ സമയത്ത് സാമന്ത അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. മാനസികസംഘർഷത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് സാമന്ത തന്നെ പറഞ്ഞിട്ടുണ്ട്. മയോസൈറ്റിസ് എന്ന അവസ്ഥയാണ് നടിക്കുണ്ടായത്. സാമന്ത ഇപ്പോൾ ഒരുപരിധി വരെ അസുഖത്തിൽ നിന്ന് മുക്തി നേടി. ഇനിയൊരു വിവാഹമുണ്ടാകുമോയെന്ന് ഒരു ആരാധകൻ സാമന്തയോട് ചോദിച്ചു. സ്ഥിതിവിവരകണക്കുകൾ പ്രകാരം വിവാഹം ഒരു മോശം ഇൻവെസ്റ്റ്മെന്റായിരിക്കുമെന്നാണ് സാമന്ത മറുപടി പറഞ്ഞത്.
ഒരു അവതാരകൻ സാമന്തയോട് ഭക്ഷണമാണോ ലൈംഗീകതയാണോ ആദ്യം തിരഞ്ഞെടുക്കുകയെന്ന് ചോദിച്ചു. അതിന് ലൈംഗീകതയാണെന്നാണ് അവർ ഉത്തരം നൽകിയത്. അതിന് എന്താണ് തെറ്റെന്നും അവർ ചോദിച്ചു. സാമന്ത ഇപ്പോൾ ഹിന്ദി സീരിസുകളിൽ അഭിനയിക്കുകയാണ്. ഫാമിലി മാൻ രണ്ടാംഭാഗത്തിൽ അവർ നായികയായി അഭിനയിക്കുകയാണ്. അതിന്റെ നിർമാണം രാജ് ആൻഡ് ഡികെ എന്നിവരാണ്. ഇവരിൽ ഒരാളുമായി സാമന്ത അടുപ്പത്തിലാണെന്ന് തമിഴിൽ ഗോസിപ്പുകളുയരുന്നു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.