രാത്രി നഖം വെട്ടാൻ പാടില്ലെന്ന് കേട്ടിട്ടുണ്ടോ? അതിന് പിന്നിൽ ഒരു കാരണമുണ്ട്, അറിഞ്ഞിരിക്കൂ
തിരക്കിട്ട ജീവിതത്തിനിടയിൽ പകലെന്നോ രാത്രിയെന്നോ ഇല്ലാതെയാണ് ഓരോരുത്തരും ജോലികൾ ചെയ്യുന്നത്. ഇതിനിടെ സ്വന്തം ആരോഗ്യവും ശരീരവും നോക്കാൻ പോലും പലരും മറന്നുപോകാറുണ്ട്. ഇത്തരത്തിൽ ഒന്നാണ് നഖം വെട്ടുന്ന കാര്യം.
ജോലിത്തിരക്കിനിടെ രാത്രിയായിരിക്കും നഖം വളർന്ന കാര്യം ശ്രദ്ധിക്കുന്നത്. അപ്പോൾ തന്നെ വെട്ടാം എന്ന് കരുതിയാലും വീട്ടിൽ പ്രായമുള്ളവരുണ്ടെങ്കിൽ അതിന് സമ്മതിക്കില്ല. രാത്രി നഖം വെട്ടാൻ പാടില്ലെന്നും വളരെ ദോഷമാണെന്നും അവർ പറഞ്ഞേക്കാം. എന്നാൽ ഇതിന് പിന്നിലെ തത്വം എന്താണെന്നുള്ളത് പലർക്കും അറിയില്ല.
പണ്ടുകാലത്ത് ഇപ്പോഴത്തെപ്പോലെ വൈദ്യുതിയും വെളിച്ചവുമൊന്നും ഇല്ലായിരുന്നു. നഖം മുറിക്കാൻ നഖം വെട്ടി പോലും ഉണ്ടായിരുന്നില്ല. അന്ന് മൂർച്ചയേറിയ ബ്ലെയ്‌ഡ് പോലുള്ള വസ്‌തുക്കളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇങ്ങനെ വെളിച്ചമില്ലാത്തപ്പോൾ നഖം മുറിക്കുന്നതിനിടെ കയ്യോ വിരലുകളോ മുറിയാനുള്ള സാദ്ധ്യത ഒഴിവാക്കാനായി ഉണ്ടാക്കിയ ഒരു തത്വമാണ് രാത്രിയിൽ നഖം വെട്ടാൻ പാടില്ല എന്നുള്ളത്.