ഇലക്ട്രിക് സ്റ്റൗവിൽ നിന്നും ഷോക്കേറ്റ് മരിച്ചു

Friday 19 September 2025 6:08 PM IST

മുണ്ടേരി(കണ്ണൂർ): ഇലക്ട്രിക് സ്റ്റൗവിൽ നിന്നും ഷോക്കേറ്റ് മുണ്ടേരി കോളനിക്ക് സമീപം കൊളപ്പുറത്ത് മനോജ് (52)മരിച്ചു. വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കാർപെന്റർ ജോലിക്കാരനായിരുന്നു. വ്യാഴാഴ്ച്ച വൈകീട്ട് 7.45 ഓടെയാണ് വീട്ടിലെ അടുക്കളയിൽ ഇലക്ട്രിക് സ്റ്റൗവിൽ നിന്നും ഷോക്കേറ്റ് വീണു കിടക്കുന്നതായി അയൽവാസികൾ കണ്ടത്. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പരേതരായ ഗോപാലന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ:സിന്ധു.മക്കൾ: നന്ദന.നന്ദകിഷോർ. സഹോദരങ്ങൾ:പ്രമീള,ശോഭന, മണികണ്ഠൻ,ജീജ,പരേതരായ വനജ, പദ്മാക്ഷൻ