ഐമാക്സിലും കാന്താര ചാപ്ടർ 1, ട്രെയിലർ 22ന് റിലീസ് ചെയ്യും
ട്രെയിലർ 22ന് റിലീസ് ചെയ്യും
ഋഷഭ് ഷെട്ടി നായകനായി സംവിധാനം ചെയ്യുന്ന കാന്താര എ ലെജൻഡ് ചാപ്ടർ വൺ ഐ മാക്സ് സ്ക്രീനുകളിലും ഒക്ടോബർ 2ന് എത്തും.
150 കോടി ബഡ്ജറ്റിൽ ആണ് കാന്താര ചാപ്ടർ 1 ഒരുങ്ങുന്നത്. മലയാളത്തിൽ നിന്ന് ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കെ.ജി.എഫ്, കാന്താര, സലാർ തുടങ്ങി ബ്ലോക് ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച ഇന്ത്യയിലെ മുൻനിര പാൻ - ഇന്ത്യ പ്രൊഡക്ഷൻ കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ് നിർമ്മാണം.
ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായ വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങളുമായാണ് രണ്ടാം ഭാഗം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ സെപ്തംബർ 22ന് ഉച്ചയ്ക്ക് 12.45ന് പുറത്തിറങ്ങും. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ വിതരണം. കന്നടയിൽ2022 ഒക്ടോബർ 30ന് റിലീസ് ചെയ്ത കാന്താര ഇന്ത്യയാകെ ചർച്ച ചെയ്യപ്പെടുകയും വിവിധ ഭാഷകളിലേക്ക് മൊഴി മാറ്റി എത്തുകയും ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടി മികച്ച നടനുള്ള ദേശീയ പുരസ്കാരവും നേടി.