റോഡിന് വേണ്ടി ജനകീയ കൂട്ടായ്മ

Friday 19 September 2025 7:35 PM IST

കാഞ്ഞങ്ങാട് : കഴിഞ്ഞ ബഡ്ജറ്റിൽ ഇരിയ പറക്കളായി റോഡിന് കിഫ്ബി പദ്ധതിയിലൂടെ അനുവദിച്ച ഒരു കോടി വലിയടുക്കം മുതൽ പറക്കളായി വരെയുള്ള 800 മീറ്റർ ഭാഗത്ത് ഉപയോഗപ്പെടുത്തണമെന്ന് ബി.ജെ.പി 59ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ദൂരം കുറയ്ക്കുന്ന ഈ റോഡ് നിർമ്മാണം പൂർത്തിയാക്കാതെ ഫണ്ട് വകമാറ്റാൻ പരാശ്രമിക്കുന്ന തത്പര കക്ഷികളുടെ നീക്കത്തിൽ യോഗം പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റി അംഗം അശോകൻ മേലത്ത് ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പ്രേമരാജ് കാലിക്കടവ് , വെള്ളരിക്കുണ്ട് മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, കർഷകമോർച്ച ജില്ലാ അദ്ധ്യക്ഷൻ സുകുമാരൻ കാലിക്കടവ് ,വിജയൻ മുളവന്നൂർ, ബിഎംഎസ് മേഖല സെക്രട്ടറി തമ്പാൻ പറക്കളായി, ജഗദീഷ് വലിയിടുക്കം, അനീഷ് അടുക്കത്ത് വയൽ തുടങ്ങിയവർ സംസാരിച്ചു.