മീലാദ് ക്യാമ്പയിൻ സമാപിച്ചു
Friday 19 September 2025 7:40 PM IST
കാഞ്ഞങ്ങാട്: സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷൻ ഹോസ്ദുർഗ് റേഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മീലാദ് ക്യാമ്പയിൻ സമാപിച്ചു. പ്രസിഡന്റ് എ.കെ.മുഹമ്മദ് കൂളിയങ്കാലിന്റെ അദ്ധ്യക്ഷതയിൽ മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ കുഞ്ഞഹമ്മദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്തു. ഉസ്താദ് ആസിഫ് ദാരിമി ബദിയടുക്ക റബീഹ് പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി റഷീദ് മാസ്റ്റർ ബെളിഞ്ചം, അബ്ദുസ്സമദ് ഹാജി നെടുങ്കണ്ട, അബ്ദു റഹ്മാൻ ഹാജി പള്ളിക്കര, സഈദ് അസ്അദി പുഞ്ചാവി, സയ്യിദ് യാസിർ ഹുസൈൻ തങ്ങൾ എന്നിവർ സംസാരിച്ചു.റൈഞ്ച് മാനേജ്‌മെന്റ് അസോസിയേഷൻ ഭാരവാഹികൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികൾ, മഹല്ല് ഖത്തീബ് എന്നിവർ സംബന്ധിച്ചു . കെ.എച്ച്.ശംസുദ്ധീൻ കല്ലൂരാവി വീശിഷ്ടാതിഥിയായി . ശിഹാബ് മാസ്റ്റർ അരയി സ്വാഗതവും റഷീദ് തോയമ്മൽ നന്ദിയും പറഞ്ഞു.