മോഹൻലാലിന്റെ ഓണച്ചിത്രം ഹൃദയപൂർവ്വം ഒ ടി ടിയിലേക്ക്, സ്ട്രീമിംഗ് തീയതി പുറത്തുവിട്ടു
സത്യൻ അന്തിക്കാടും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച ചിത്രമാണ് ഹൃദയപൂർവ്വം. ഓണം റിലീസായി ആഗസ്റ്റ് 28ന് പ്രദർശനത്തിനെത്തിയ ചിത്രം ഒരുമാസത്തിന് ശേഷം ഒ.ടി.ടിയിലേക്ക് എത്തുന്നു. ജിയോ ഹോട്ട് സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. സെപ്തംബർ 26 മുതൽ ചിത്രം ഒ.ടി.ടിയിൽ ലഭ്യമാകും. ചിത്രം ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുമ്പോഴാണ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രത്തിൽ സിദ്ദിഖ്, ജനാർദ്ദനൻ, സംഗീത് പ്രതാപ്, സംഗീത, മാളവിക, ബാബുരാജ് , സബിത ആനന്ദ്. ലാലു അലക്സ്, നിഷാൻ, സൗമ്യ പിള്ള തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തി. കേരളത്തിലും പൂനെയിലുമായി ചിത്രീകരിച്ച സിനിമയുടെ കഥ അഖിൽ സത്യന്റേതാണ്, അനൂപ് സത്യനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. ആശീർവാദ് സിനീമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചത്. ടി.വി. സോനു ആണ് തിരക്കഥ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ. രാജഗോപാൽ എഡിറ്റിംഗും നിർവഹിച്ചു.